കൊച്ചി: മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റ സിംഹം തീയറ്റര്‍ റിലീസില്ല. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തീയറ്റര്‍ ഉടമകളും ആന്റണി പെരുമ്പാവൂരും തയ്യാറാകാത്ത സാഹചര്യത്തിലാണ് ചര്‍ച്ച പരാജയപ്പെട്ടത്. ചിത്രം ആമസോണ്‍ പ്രൈമിലായിരിക്കും റിലീസ് ചെയ്യുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രം 100 കോടിക്കടുത്ത് ചെലവഴിച്ചാണ് നിര്‍മ്മിക്കുന്നത്.
Discussion about this post