ചെന്നൈ: നടന് രജനീകാന്ത് ആശുപത്രിയില്‍. തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ കാവേരി ആശുപത്രിയിലാണ് രജനീകാന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
എംആര്‍ഐ സ്കാനെടുത്തു. ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം പതിവ് പരിശോധനയ്ക്കായാണ് രജനീകാന്ത് ആശുപത്രിയിലെത്തിയതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം രജനീകാന്ത് ഏറ്റുവാങ്ങിയത്.
Discussion about this post