തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകളില്‍ ഇന്ന് മുതല്‍ സിനിമാ പ്രദര്‍ശനം തുടങ്ങും .തിങ്കളാഴ്ച തീയറ്ററുകള്‍ തുറന്നെങ്കിലും രണ്ട് ദിവസങ്ങളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നത്.
വിദേശ ചിത്രങ്ങളാണ് ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കുന്നത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തുക. മറ്റന്നാള്‍ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദര്‍ശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബര്‍ 12ന് ദുല്‍ഖര്‍ സല്മാന് നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും.
പ്രദര്‍ശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുകയുള്ളു .
Discussion about this post