ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചു പണിയണമെന്ന നടന് പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചാണ് തമിഴ്നാട്ടില്‍ പ്രതിഷേധം. അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തേനി ജില്ലാ കളക്ട്രേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം.
സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കളക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയെന്നും സംഘടന ജില്ലാ സെക്രട്ടറി എസ്.ആര്.ചക്രവര്‍ത്തി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് അഭിപ്രായപ്പെട്ട് പൃഥ്വിരാജ് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് എഴുതിയിരുന്നു. ”വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാനേ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം”, ഇതായിരുന്നു പൃഥ്വിരാജിന്റെ പ്രസ്താവന.
ഇങ്ങനെയാണെങ്കില്‍ പൃഥ്വിരാജ് തമിഴ് സിനിമയില്‍ അഭിനയിക്കരുതെന്നും തമിഴ്നാട്ടിലേക്ക് വരരുത് എന്നും പ്രതിഷേധക്കാര്‍ പറയുന്നു. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള അഭിനേതാക്കാളെ ഇനി തമിഴില്‍ അഭിനയിപ്പിക്കരുതെന്ന് തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും വേല്മുരുകന് എംഎല്‍എ ആവശ്യപ്പെട്ടു.
Dei Mister Prithviraj,if you are a perfect Malayalee,
let me see whether you can announce that you will not be acting in Tamil films anymore and
will not come to Tamil Nadu.@PrithviOfficial#AnnexIdukkiWithTN pic.twitter.com/pM0UqGgLmj— Anitha AgamudayaDevar🎯 (@anithadevar) October 25, 2021
Discussion about this post