ജൂനിയര്‍ ചീരുവിന്റെ ഒന്നാം പിറന്നാളില്‍ മനോഹരമായ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ച് മേഘ്ന രാജ്. കുഞ്ഞിനെ ഉമ്മകള്‍ കൊണ്ട് മൂടുന്നതാണ് ചിത്രം. ”ഞങ്ങളുടെ കുഞ്ഞ്…ഞങ്ങളുടെ ലോകം. ഞങ്ങളുടെ പ്രപഞ്ചം…ഞങ്ങളുടെ എല്ലാമെല്ലാം! ചീരു…നമ്മുടെ കുഞ്ഞുരാജകുമാരന് ഒരു വയസായിരിക്കുന്നു! ‘അമ്മ നിര്‍ത്തൂ!’ എന്ന് പറയുന്നതുവരെ ഞാന്‍ അവന് ഉമ്മകള്‍ നല്‍കും. അവന് കണ്ണുരുട്ടി, ‘അമ്മ!’ എന്ന് പറയുന്നതുവരെ അവനെ ചുംബിക്കും. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, നീ എത്ര പെട്ടെന്നാണ് വളരുന്നത്. എക്കാലവും പരസ്പരം കൈകളില്‍ ചേര്‍ത്തു കിടത്താന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുന്നു! ജന്മദിനാശംസകള് റയാന്! അപ്പയും അമ്മയും നിന്നെ സ്നേഹിക്കുന്നു!”, മേഘ്ന കുറിച്ചു.
മേഘ്നയും കുഞ്ഞുമൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ജൂനിയര്‍ ചീരുവിന് ആശംസകളുമായി എത്തിയിരിക്കുന്നത്. മേഘ്ന നാലുമാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി സര്‍ജയുടെ വിയോഗം. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. റയാന് രാജ് സര്‍ജ എന്നാണ് മേഘ്ന കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.
View this post on Instagram
Discussion about this post