കൊല്ലം: ജീവിതം പ്രതിസന്ധിയിലായ പല കുടുംബങ്ങള്‍ക്കും തന്നാല്‍ കഴിയുംവിധം സഹായങ്ങള്‍ ചെയ്യുന്നയാളാണ് നടന് സന്തോഷ് പണ്ഡിറ്റ്. ഏറ്റവുമൊടുവില്‍ കൊല്ലം ജില്ലയില്‍ ജീവിതം പ്രതിസന്ധിയിലായ ഒരു ഓട്ടോ തൊഴിലാളിക്ക് സ്വന്തമായി ഓട്ടോറിക്ഷ വാങ്ങിനല്കിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ കൊല്ലം സൗഹൃദ കൂട്ടായ്മയിലെ ഒരു അംഗത്തിനാണ് സെക്കന്‍ഡ് ഹാന്‍ഡ് ഓട്ടോ വാങ്ങി നല്കി സഹായിച്ചത്. കൂലിക്ക് വണ്ടി ഓടിക്കുന്ന രാധാകൃഷ്ണന് എന്നയാള്‍ക്കാണ് സന്തോഷ് പണ്ഡിറ്റ് ഈ ഓട്ടോറിക്ഷ കൈമാറിയത്. അസുഖ ബാധിതയായ ഭാര്യയും രണ്ടു മക്കളുമായി വാടക വീട്ടില്‍ കഴിയുന്ന രാധാകൃഷ്ണന് സന്തോഷ് പണ്ഡിറ്റിന്റെ സഹായം ഏറെ ആശ്വാസകരമാണ്.
Discussion about this post