സണ്ണി വെയ്നെ നായകനാക്കി മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അപ്പന്’. ചിത്രത്തിന് തൊടുപുഴയില്‍ പാക്കപ്പ് ആയി. 50 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. മഴയും മറ്റു പ്രതികൂല സാഹചര്യങ്ങളും നിലനില്‍ക്കെ അവയെയെല്ലാം അതിജീവിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലുള്ള സന്തോഷം സണ്ണി വെയ്ന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.
അലന്‍സിയര്‍, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്, രാധിക രാധാകൃഷ്ണന്, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ‘വെള്ളം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കാളായ ജോസ്കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറിലും ഒപ്പം സണ്ണിവെയ്ന് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.
കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകനൊപ്പം ആര് ജയകുമാറും ചേര്‍ന്നാണ്. ഛായാഗ്രഹണം പപ്പു. എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം ഡോണ്‍ വിന്‍സെന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദീപു ജി പണിക്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്, മേക്കപ്പ് റോണെക്സ് സേവ്യര്‍, കലാസംവിധാനം കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സിങ്ക് സൗണ്ട് ലെനിന് വലപ്പാട്, സ്റ്റില്‍സ് റിച്ചാര്‍ഡ്, ജോസ് തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രസാദ് നമ്പിയന്‍ക്കാവ്, ലൊക്കേഷന്‍ മാനേജര്‍ സുരേഷ്, ഡിസൈന്‍ ഷിന്റോ വടക്കേക്കര.
Discussion about this post