തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്കാരം നേടി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മികച്ച സംവിധായകന്-സിദ്ധാര്‍ത്ഥ് ശിവ (ചിത്രം-എന്നിവര്‍)
മികച്ച ചിത്ര സംയോജനം-മഹേഷ് നാരായണ്‍(സീ യൂ സൂണ്‍)
മികച്ച ഗായകന് -ഷഹബാസ് അമന്
മികച്ച ഗായിക – നിത്യ മാമന്
മികച്ച സ്വഭാവ നടന്-സുധീഷ്
മികച്ച സ്വഭാവ നടി- ശ്രീരേഖ
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- ഷോബി തിലകന്, റിയ സൈറാ
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റഷീദ് അഹമ്മദ്
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം- അയ്യപ്പനും കോശിയും
മികച്ച തിരക്കഥാകൃത്ത് – ജിയോബേബി
മികച്ച രണ്ടാമത്തെ ചിത്രം- തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം -സെന്ന ഹെഗ്ഡേ)
മികച്ച ബാലതാരം-(ആണ്)- നിരഞ്ജന്
മികച്ച ബാലതാരം(പെണ്)- അരവ്യ ശര്‍മ്മ(പ്യാലി)
മികച്ച നവാഗത സംവിധായകന്- മുഹമ്മദ് മുത്തേള ടി.ടി.
മികച്ച ഗാനാലാപനത്തിന് പ്രത്യേക അവാര്‍ഡ് നഞ്ചിയമ്മയ്ക്കുണ്ട്.
മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
Discussion about this post