തിരുവനന്തപുരം: അന്തരിച്ച നടന് നെടുമുടി വേണുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. നെടുമുടി വേണുവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കുണ്ടമണ്‍കടവിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയോളം ആരാധകരുടെ നീണ്ടനിരയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളും, മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. രാത്രി പത്തരയോടെയാണ് മമ്മൂട്ടി എത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് മോഹന്‍ലാല്‍ എത്തിയത്.
ഇന്ന് രാവിലെ പത്തരയ്ക്ക് അയ്യങ്കാളി ഹാളില്‍ ആരംഭിച്ച പൊതുദര്‍ശനം പന്ത്രണ്ടര വരെ നീളും.
ഇന്നലെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു.
Discussion about this post