മുംബൈ: ഇ ന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണിലെ ആദ്യ 11 റൗണ്ടുകളുടെ മത്സരക്രമം പുറത്തിറക്കി. നവംബര്‍ 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനും കേരളാ ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
25-ാം തിയതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് മഞ്ഞപ്പടയുടെ രണ്ടാം മത്സരം. ഇത്തവണയും ഗോവയില്‍ മാത്രമാണ് മത്സരങ്ങള്‍ നടക്കുന്നത്. മൂന്ന് സ്റ്റേഡിയങ്ങളിലായി ആകെ 115 മത്സരങ്ങള്‍ അരങ്ങേറും. ജനുവരി 9 വരെയുള്ള 55 മത്സരങ്ങളുടെ ഷെഡ്യൂളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഷെഡ്യൂള്‍ ഡിസംബറില്‍ അവതരിപ്പിക്കും.
Discussion about this post