ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് നേരെ കാണികള്‍ പന്ത് വലിച്ചെറിഞ്ഞതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് വെളിപ്പെടുത്തല്‍ നടത്തിയത്. കാണികളുടെ പെരുമാറ്റം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ അസ്വസ്ഥനാക്കിയെന്നും റിഷഭ് പന്ത് പറഞ്ഞു.
നിങ്ങള്‍ ഗാലറിയിലിരുന്ന് എന്ത് മുദ്രവാക്യം വേണമെങ്കിലും വിളിച്ചോളു. എന്നാല്‍ ഫീല്‍ഡര്‍മാര്‍ക്ക് നേരെ ഒന്നും വലിച്ചെറിയരുതെന്ന് റിഷഭ് പന്ത് പറഞ്ഞു. ലോഡ്സില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് മുഹമ്മദ് സിറാജായിരുന്നു.
ഇതിന് മുമ്പ്, ഓസ്ട്രേലിയക്കെതിരായ പരമ്പരക്കിടെ മുഹമ്മദ് സിറാജിനെതിരെ വംശീയാധിക്ഷേപമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കെ.എല്‍.രാഹുലിനെതിരെ കോര്‍ക്ക് വലിച്ചെറിഞ്ഞതും വിവാദമായിരുന്നു.
Discussion about this post