മെല്‍ബണ്‍: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തുന്നതെന്നാണ് വിവരം.
കഴിഞ്ഞാഴ്ച്ചയാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒന്നിലേറെ ശസ്ത്രക്രിയകള്‍ക്കു വിധേയനായിട്ടുണ്ട് കെയ്ന്‍സ്. എന്നാല്‍ ഇപ്പോള്‍ ചികിത്സകളോട് പ്രതികരിക്കുന്നില്ല.
1998 മുതല്‍ 2006 വരെ ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. മികച്ച ഓള്‍റൗണ്ടറായ കെയ്ന്‍സ് 2000-ത്തില്‍ വിസ്ഡന് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി.
Discussion about this post