ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായികയായ കല്യാണി മേനോന് (80) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച് നാളായി വിശ്രമത്തിലായിരുന്നു.പ്രശസ്ത സംവിധായകന് രാജീവ് മോനോന് മകനാണ്.
എ.ആര് റഹ്മാന്റേതുള്‍പ്പടെ മിക്ക ദക്ഷിണേന്ത്യന്‍ സംഗീത സംവിധായകരുടെയും ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മലയാളം, തമിഴ് ഗാനങ്ങളാണ് കൂടുതലും ആലപിച്ചിട്ടുളളത്. രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
Discussion about this post