അനുരാഗ് കശ്യപിന്റെ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്സില്‍ പരാതി. പുതിയ ഐ.ടി നിയമപ്രകാരം പരാതി രജിസ്റ്റര്‍ ചെയ്തു.
ഗര്‍ഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ് പരാതി. ചിത്രത്തിന്റെ കഥയ്ക്ക് ഈ സീന്‍ ആവശ്യമില്ലെന്നും നിര്‍മാതാക്കള്‍ അത്തരമൊരു സീന്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗര്‍ഭം അലസലിന്റെ ആഘാതത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
2020 ജനുവരി ഒന്നിനാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തത്. നാലു ഹൊറര്‍ ചിത്രങ്ങളാണ് ഗോസ്റ്റ് സ്റ്റോറീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുരാഗ് കശ്യപിനെ കൂടാതെ സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവരുടെ ചിത്രങ്ങളും അതിലുണ്ട്.
Discussion about this post