തിരുവനന്തപുരം: നടനും കൊല്ലം എംഎല്‍എയുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ മേതില്‍ ദേവിക. വിവാഹമോചനമാവശ്യപ്പെട്ട് മേതില്‍ ദേവിക കോടതിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ഒരു അഭിഭാഷകന് മുഖാന്തരമാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്.
എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. 2013 ഒക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മില്‍ വിവാഹിതരാവുന്നത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യവിവാഹത്തില്‍ ഒരു മകനുണ്ട്.
Discussion about this post