അനില്‍ കാന്ത് പുതിയ പോലീസ് മേധാവിയായി സ്ഥാനമേറ്റത് ആഘോഷമാക്കുകയാണ് ട്രോളര്‍മാര്‍. അനില്‍ കാന്ത് ചുമതലയേറ്റ് അധികം വൈകാതെയാണ് പുതിയ ഡിജിപിയുടെ അപരനെ കണ്ടെത്തി ട്രോളര്‍മാര്‍ പുതിയ ട്രോളുമായി രംഗത്തെത്തിയത്. ‘പാഷാണം ഷാജി വിരമിച്ചു, പകരം ചെമ്പില്‍ അശോകന്’ എന്നായിരുന്നു ട്രോള്‍.
അനില്‍കാന്തിന്റെ അപരനായി നടന് ചെമ്പില്‍ അശോകനെയാണ് ട്രോളര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ അപരനായി കണ്ടിരുന്നത് പാഷണം ഷാജിയെയായിരുന്നു. ബെഹ്റ-പാഷാണം ഷാജി കോമ്പിനേഷന്‍ ഏറ്റെടുത്ത പോലെ തന്നെ അനില്‍കാന്ത്- ചെമ്പില്‍ അശോകന് കോമ്പോയും സോഷ്യല്‍മീഡിയ ഏറ്റെടുത്തു.
Discussion about this post