കൊല്ലം: സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലത്ത് മരിച്ച വിസ്മയയുടെ മരണം സോഷ്യല്‍മീഡിയയിലടക്കം വലിയ ചര്‍ച്ചയാണ്. പല പ്രമുഖരും വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ നടന് കാളിദാസ് ജയറാം വിസ്മയ തനിക്ക് ഒരിക്കല്‍ എഴുതിയ കത്തിനെ കുറിച്ച് പറയുന്നു.
കാളിദാസിന്റെ വാക്കുകള്‍:
പ്രിയപ്പെട്ട വിസ്മയ,
നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്
നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമര്‍ന്ന സ്വപ്നങ്ങള്‍ക്ക്!
ഇത്രയും സാക്ഷരതയും ലോകത്തിലെ സകല വിവരങ്ങളും അറിയാന്‍ കഴിയുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയങ്ങളില്‍ ജീവന് നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കാളിദാസ് കുറിച്ചു.
വിസ്മയയുടെ സഹപാഠിയായിരുന്ന അരുണിമയാണ് കഴിഞ്ഞ ദിവസം ഈ കത്ത് പങ്കുവെച്ചിരുന്നത്. കോളേജില്‍ പ്രണയ ദിനത്തില്‍ നടത്തിയ പ്രണയ ലേഖന മത്സരത്തില്‍ പങ്കെടുത്തിരുന്ന വിസ്മയ കാളിദാസിനായി കത്തെഴുതുകയായിരുന്നു എന്ന് അരുണിമ പറയുന്നു. അന്ന് ആ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ വിസ്മയയുടെ മരണത്തിന് ശേഷം അരുണിമ ഒരിക്കല്‍കൂടി ആ കത്ത് പങ്കുവെച്ചു. അങ്ങനെയാണ് കാളിദാസിനും കത്ത് ലഭിക്കുന്നത്.
Discussion about this post