നടന് അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജ് ഹാക്ക് ആയ വിവരം അനൂപ് മേനോന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.
അനൂപ് മേനോന്റെ ഫോട്ടോയ്ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപ്പോഴുള്ളത്. പേജിന്റെ അഡ്മിനുകളെ ഹാക്കര്‍മാര്‍ നീക്കം ചെയ്തുവെന്നും അനൂപ് മേനോന് പറഞ്ഞു. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം.
15 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജാണ് അനൂപ് മേനോന്റേത്.
Discussion about this post