മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമ പരമ്പരയായ സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാവുന്നത് ആശ ശരത്ത്. കോവിഡ് പ്രതിസന്ധി മാറിയാല്‍ ചിങ്ങം ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
എറണാകുളം തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ചിത്രീകരണം. മമ്മൂട്ടിക്കും ആശാ ശരത്തിനും പുറമെ മുകേ്, രഞ്ജി പണിക്കര്‍, സൗബിന് ഷാഹിര്‍, സായ്കുമാര് എന്നിവരും ചിത്രത്തിലുണ്ടാകും.
എസ്എന്‍ സ്വാമിയുടെ തിരക്കഥയ്ക്ക് കെ.മധു തന്നെയാണ് സംവിധാനം.
Discussion about this post