ട്യൂമര്‍ വീണ്ടും ബാധിച്ച് കീമോ തുടങ്ങാനിരിക്കെ നടി ശരണ്യയ്ക്ക് കോവിഡും പിടിപെട്ടു. നടി സീമ ജി നായരാണ് യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം അറിയിച്ചത്.
പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യനിലയില്‍ കുറച്ച് പ്രശ്നങ്ങളുണ്ടായി. സ്പൈനല്കോഡിലേക്ക് അസുഖം വ്യാപിച്ചിട്ടുണ്ട്. ഉടനെ തന്നെ ഒരു സര്‍ജറി സ്പൈനല്‍കോഡിന് ചെയ്യാന്‍ പറ്റുന്ന അവസ്ഥയല്ല. ഡോക്ടര്‍ ആര്‍സിസിയിലേക്ക് റഫര്‍ ചെയ്തു. ആര്‍സിസിയില്‍ അഞ്ച് റേഡിയേഷന് കഴിഞ്ഞു. ജൂണ്‍ 3ന് കീമോതെറാപ്പി ചെയ്യാന്‍ തുടങ്ങുകയാണ്. ഇത്തവണ ക്ഷീണവും ബുദ്ധിമുട്ടും എല്ലാം ശരണ്യയ്ക്കുണ്ടെന്ന് സീമ ജി നായര്‍ പറഞ്ഞു.
കീമോ തുടങ്ങാനിരിക്കെയാണ് 23 ാം തീയതി ഇടിത്തീപോലെ ശരണ്യയ്ക്കും അമ്മയ്ക്കും സഹോദരനും കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. സത്യം പറഞ്ഞാ എന്താ പറയേണ്ടത് എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയാണ്. എല്ലാവരുടെയും കരുതല്‍ വേണം, എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നും സീമ ജി നായര്‍ പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിലാണ് ശരണ്യ ഇപ്പോള്‍.
Discussion about this post