തിരുവനന്തപുരം: രാജന് പി.ദേവിന്റെ മകനും നടനുമായ ഉണ്ണി രാജന് പി.ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലാണ് ഉണ്ണിയെ കസ്റ്റഡിയിലെടുത്തത്. അങ്കമാലിയില്‍ നിന്നും നെടുമങ്ങാട് ഡിവൈഎസ്പിയാണ് ഉണ്ണിരാജിനെ കസ്റ്റഡിയിലെടുത്തത്.
പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് കാരണം ശാരീരികമാനസിക പീഡനമെന്നാണ് കേസ്. ഭാര്യയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കു പങ്കുണ്ടെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിച്ചിരുന്നു. വെമ്പായത്തെ വീട്ടിലാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post