കൊച്ചി: മലയാള സിനിമയില്‍ വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന് പി.സി.ജോര്‍ജ്(74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗബാധിതനായി ചികില്‍സയിലായിരുന്നു.
തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. പൊലീസിലിരിക്കെ അംബ, അംബിക, അംബാലിക തുടങ്ങിയ സിനിമയിലൂടെ നടനായ ജോര്‍ജ് സ്പെഷല്‍ ബ്രാഞ്ച് എസ്.പിയായാണ് വിരമിച്ചത്. ഇന്നലെ, ചാണക്യന്, ആയിരപ്പറ, സംഘം, ഇഞ്ചക്കാടന് മത്തായി ആന്‍ഡ് സണ്‍സ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി 78 സിനിമകളില്‍ അഭിനയിച്ചു. സംഘം സിനിമയിലെ അദ്ദേഹത്തിന്റെ പ്രായിക്കര അപ്പ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Discussion about this post