താന്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ ശക്തിമാന് താരം മുകേഷ് ഖന്ന. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് മുകേഷ് ഖന്ന പറഞ്ഞു. കോവിഡ് ബാധിതനല്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഖന്ന പ്രതികരിച്ചു.
ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ല. അത് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും താരം ചോദിക്കുന്നു. ഇത്തരം തെറ്റായ പ്രവൃത്തികള്‍ അതിരുവിടുകയാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും മുകേഷ് ഖന്ന പറഞ്ഞു.
Discussion about this post