നടി ബീനാ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഭര്‍ത്താവും നടനുമായ മനോജ്. വീഡിയോയിലൂടെയാണ് ഇക്കാര്യം മനോജ് വ്യക്തമാക്കിയത്. ഗുരുതരമായ അവസ്ഥയിലൂടെയാണ് ബീന കടന്ന് പോയതെന്നും കോവിഡിനെ ആരും നിസാരമായി കാണരുതെന്നും മനോജ് വീഡിയോയില്‍ പറയുന്നു. പലപ്പോഴും സംസാരത്തിനിടെ സങ്കടം സഹിക്കാനാകാതെ മനോജും മകനും കരയുന്നതും വീഡിയോയില്‍ കാണാം
ജീവിതത്തില്‍ ഇത്രയും തീച്ചൂളയുടെ അകത്തുകൂടി പോകുന്ന ഒരു അവസ്ഥ ഉണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ച് ദിവസമായിട്ട് ഇതാണ് അവസ്ഥ. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടങ്ങും മുന്‍പ് ബീന സീരിയലിന്റെ ഷൂട്ടിന് പോയിരുന്നു. അവിടെ ഒരു സ്ത്രീക്ക് കോവിഡ് ഉണ്ടായിരുന്നു. അവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ പിറ്റേ ദിവസം തൊട്ട് തന്നെ ബീനയ്ക്ക് ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങി.തൊണ്ടവേദനയും ശരീരവേദനയുമൊക്കെ ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ ബീന ഞങ്ങളുമായി ബന്ധപ്പെടാത്ത തരത്തില്‍ ക്വാറന്റീനിലേക്ക് പോയിരുന്നുവെന്നും മനോജ് കുമാര്‍ പറഞ്ഞു.
Discussion about this post