കോവിഡില്‍ പിടയുന്ന ഇന്ത്യക്ക് സഹായവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്. 30 കോടി രൂപയാണ് ദുരിതാശ്വാസത്തിനായി സണ്‍റൈസേഴ്സ് നല്‍കുക. സംഭാവന ഒക്സിജന്‍ സിലണ്ടറുകള്‍ വാങ്ങാനും ഒപ്പം കേന്ദ്ര ഗവണ്മെന്റിന്റെയും സംസ്ഥാന ഗവണ്മെന്റുകളുടെയും കോവിഡ് വ്യാപനം തടയാനുള്ള നടപടികള്ക്കുമാകും ഉപയോഗിക്കുക എന്നും സണ്‍ റൈസേഴ്സ് അറിയിച്ചു.
സണ്‍ റൈസേഴ്സിന്റെ ഉടമകളായ സണ്‍ ഗ്രൂപ്പാണ് സംഭാവന നല്‍കുന്നത്. സണ്‍ ഗ്രൂപ്പിന്റെ ടെലിവിഷന്‍ ചാനലുകള്‍ വഴി കോവിഡ് ബോധവത്കരണം നടത്തും എന്നും ക്ലബ് അറിയിച്ചു. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്സ് 400ല്‍ അധികം ഓക്സിജന്‍ കോണ്സെന്റ്രേറ്ററുകള് തമിഴ്നാട് ഗവണ്മെന്റിന് സംഭാവന ചെയ്തിരുന്നു. ഇതു കൂടാതെ ക്രിക്കറ്റ് താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്.
Discussion about this post