ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു. 60 വയസായിരുന്നു. താരം തന്നെയാണ് മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പിതാവ് മരണപ്പെട്ട വിവരം അതിയായ ദുഖത്തോടെ അറിയിക്കുന്നതായി പിയൂഷ് ചൗള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വല്ലാതെ മോശമായിരുന്നതായും ചൗള അറിയിച്ചു. കടുപ്പമേറിയ ഈ ഘട്ടത്തില്‍ എല്ലാവരില്‍ നിന്നും പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകണമെന്നും താരം കുറിച്ചു. അച്ഛനില്ലാത്ത ജീവിതം ഒരിക്കലുമിനി പഴയതുപോലെ ആയിരിക്കില്ല. തന്റെ കരുത്തിന്റെ പ്രധാനശക്തിയാണ് അച്ഛന്റെ വിയോഗത്തോടെ നഷ്ടമായതെന്നും ചൗള കുറിച്ചു.
Discussion about this post