ഇന്ത്യന്‍ ക്രിക്കറ്റ് താരവും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പേസറുമായ പ്രസിദ്ധ് കൃഷ്ണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്ന കൊല്‍ക്കത്തയുടെ നാലാമത്തെ താരമാണ് പ്രസിദ്ധ്. നേരത്തെ മലയാളി താരം സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി, ടിം സീഫെര്‍ട് എന്നിവര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.
ബയോ ബബിളിനുള്ളിലും കോവിഡ് വ്യാപിച്ചതോടെ ഈ സീസണിലെ ഐപിഎല്‍ പോരാട്ടങ്ങള്‍ പാതി വഴിയില്‍ നിര്‍ത്തിയിരുന്നു. പിന്നാലെയാണ് പ്രസിദ്ധിനും രോഗ ബാധ കണ്ടെത്തിയത്.
ഐപിഎല്‍ നിര്‍ത്തി വച്ചതിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് 25കാരനായ താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായത്. താരം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
സീസണില്‍ ടീമിനായി മികച്ച പ്രകടനമാണ് പ്രസിദ്ധ് നടത്തിയത്. ആറ് കളികളില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.
Discussion about this post