മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വേദി മാറ്റിയേക്കുമെന്ന് സൂചന. തുര്‍ക്കിയിലെ ഇസ്താന്ബുളില് വെച്ച് നടക്കേണ്ട ഫൈനല്‍ വേദിയാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ തുര്‍ക്കിയെ ബ്രിട്ടണ് ഇപ്പോള്‍ റെഡ് സോണില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടണില്‍ നിന്നുള്ളവര്‍ക്ക് തുര്‍ക്കിയിലേക്ക് യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിയില്ല.
Discussion about this post