ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാന്‍ ചെല്‍സി. സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ചെല്‍സി കലാശക്കളിക്ക് അര്‍ഹത നേടിയത്. ഇരുപാദങ്ങളിലുമായി 3 -1നായിരുന്നു ചെല്‍സിയുടെ മുന്നേറ്റം.
ഇരുപത്തിയെട്ടാം മിനുറ്റില്‍ തിമോ വെര്‍ണര്‍, എണ്‍പത്തിയഞ്ചാം മിനുറ്റില്‍ മാസണ് മൗണ്ട് എന്നിവരാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. പതിമൂന്നു തവണ ചാമ്പ്യന്മാരായെന്ന പകിട്ടുമായെത്തിയ റയലിനെ സ്വന്തം മൈതാനത്ത് ചെല്‍സി പ്രതിരോധത്തിലൂന്നിയാണ് തുടക്കം മുതല്‍ നേരിട്ടത്. പ്രത്യാക്രമണത്തിലൂടെ ഗോള്‍ നേടുകയെന്ന തന്ത്രം കളിക്കാര്‍ ഫലപ്രദമായി നടപ്പാക്കി.
മെയ് 29നാണ് ഫൈനല്‍. ഇംഗ്ലീഷ് ക്ലബ്ബുകളുടെ ഫൈനലെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
Discussion about this post