തമിഴ് ഹാസ്യനടന് പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കുമുദവും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രഭു, പഞ്ചു, പിന്റു എന്നിവരാണ് മക്കള്‍.
മാനവന്, നടികര്‍, ഗില്ലി, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത നിലൈ മാറും ആണ് അവസാന ചിത്രം.
ചെന്നൈയില്‍ നെയിംബോര്‍ഡുകളും മറ്റും നിര്‍മിച്ച് നല്കുന്ന കമ്പനി നടത്തി വരികയായിരുന്നു പാണ്ഡു. എഐഎഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ ‘രണ്ടില’ രൂപകല്പന ചെയ്തതും പാണ്ഡുവാണ്.
Discussion about this post