തെലുങ്ക് നടന് പവന് കല്യാണിനെ സര് എന്ന് അഭിസംബോധന ചെയ്യാത്തതിന് നടി അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം. പവന് കല്യാണിന്റെ ആരാധകരാണ് അനുപമ പരമേശ്വരന് എതിരെ സൈബര്‍ ആക്രമണം നടത്തുന്നത്.
പവന് കല്യാണിന്റെ പുതിയ ചിത്രമായ വക്കീല്‍ സാബ് കണ്ട ശേഷം ചിത്രത്തെയും അഭിനയത്തെയും അഭിനന്ദിച്ചുകൊണ്ട് അനുപമ പങ്കുവെച്ച ട്വീറ്റിന് പിന്നാലെയാണ് അനുപമയ്ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്. ഈ ട്വീറ്റില്‍ പവന് കല്യാണിന്റെ പേര് മെന്‍ഷന്‍ ചെയ്യുക മാത്രമാണ് അനുപമ ചെയ്തത്. എന്നാല്‍ ട്വീറ്റില്‍ നടന് പ്രകാശ് രാജിന്റെ പേര് പരാമര്‍ശിക്കുകയും അതിനൊപ്പം സര് എന്ന് ചേര്‍ക്കുകയും ചെയ്തു. ഇതാണ് പവന് കല്യാണ്‍ ആരാധകരെ ചൊടിപ്പിച്ചത്.
‘കഴിഞ്ഞ രാത്രി വക്കീല്‍ സാബ് ആമസോണ്‍ പ്രൈമില്‍ കണ്ടു. ശരിക്കും പറയട്ടെ, ശക്തമായ സന്ദേശവും മികച്ച പ്രകടനവുമുള്ള ചിത്രമാണിത്. പവന് കല്യാണ്‍ തടസ്സങ്ങള്‍ ഭേദിച്ചിരിക്കുന്നു, നിവേദ, അനന്യ, അഞ്ജലി എന്നീ മൂന്നു സ്ത്രീകഥാപാത്രങ്ങള്‍ കഥയെ വേറിട്ടു നിര്‍ത്തുകയും ചെയ്യുന്നു. പ്രകാശ് രാജ് സര് താങ്കളില്ലാതെ ഈ ചിത്രം അപൂര്‍ണമാണ്’ എന്നായിരുന്നു അനുപമയുടെ ട്വീറ്റ്.
Discussion about this post