Tagsവധഭീഷണി നേരിടുന്ന നടന് സിദ്ധാര്‍ഥിന് പിന്തുണയുമായി നടി പാര്‍വത് തിരുവോത്ത്. ട്വീറ്റിലൂടെയാണ് പാര്‍വതി സിദ്ധാര്‍ഥിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്. ‘സിദ്ധാര്‍ഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും’ എന്നാണ് പാര്‍വതിയുടെ ട്വീറ്റ്.
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സിദ്ധാര്‍ഥിന് നേരെ വധഭീഷണി ഉണ്ടായിരുന്നു. ബിജെപിയാണ് സംഭവത്തിന് പിന്നിലെന്നും തന്റെ ഫോണ്‍ നമ്പര്‍ അവര്‍ ലീക്ക് ചെയ്തതാണെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നു.
Discussion about this post