ഇംഗ്ലീണ്ട് ഫുട്ബോള്‍ ക്ലബായ ആഴ്സണല്‍ വാങ്ങാനുള്ള പണം സ്വരൂപിച്ചു കഴിഞ്ഞെന്ന് പ്രശസ്ത മ്യൂസിക്ക് സ്ട്രീമിങ് സര്‍വീസായ സ്പോട്ടിഫൈയുടെ ഉടമ ഡാനിയല്‍ എക്. ആഴ്സണലിന്റെ വലിയ ആരാധകനാണ് താന്‍ എന്നും ഡാനിയല്‍ എക് പറഞ്ഞു. ആഴ്സണലിനെ വാങ്ങാന്‍ താല്പര്യമുണ്ട് എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ സ്പോടിഫൈ ഉടമ ഡാനിയെല്‍ എക് താന്‍ വളരെ സീരിയസ് ആയാണ് ഈ കാര്യം പറഞ്ഞത് എന്നും ആവര്‍ത്തിച്ചു.
ക്ലബിനെ അതിന്റെ പ്രതാപ കാലത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആകണം എന്നും അതാണ് തന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. ആരാധകരെ വിശ്വാസത്തിലെടുത്തായിരിക്കും തന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ഡാനിയല്‍ എക് പറഞ്ഞു. ക്ലബ്ബിന്റെ മുന്‍ സൂപ്പര്‍ താരങ്ങളായ തിയറി ഹെന്റി, ഡെന്നിസ് ബെര്‍ക്യാമ്പ്, പാട്രിക് വിയേര എന്നിവരുടെ സഹായത്തോടെ ആഴ്സണലിനെ വാങ്ങാനുള്ള ശ്രമമാണ് ഡാനിയേല്‍ ഏക് തയ്യാറാക്കുന്നത്.
Discussion about this post