ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ കീഴടക്കി റാഫേല്‍ നദാല്‍ ബാഴ്സലോണ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു നദാലിന്റെ വിജയം. മൂന്നാം സെറ്റില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയാണ് നദാല്‍ കിരീടമുറപ്പിച്ചത്.
മൂന്ന് മണിക്കൂറും,38 മിനിറ്റും നീണ്ട പോരാട്ടം ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ ഒന്നായിരുന്നു. ഇതോടെ ബാഴ്സലോണ ഓപ്പണ്‍ കിരീടം പന്ത്രണ്ട് തവണ നദാല്‍ നേടിയിരിക്കുകയാണ്. കിരീട നേട്ടത്തോടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് നദാല്‍. 6- 4, 6 -7, 7-5 നായിരുന്നു നദാല്‍ വിജയം ഉറപ്പിച്ചത്.
എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റ് വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ടൈബ്രേക്കറിലൂടെ സ്വന്തമാക്കി നദാല്‍ കിരീടം ഉറപ്പിക്കുകയായിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ നദാലിന്റെ 61-ാം കിരീടമാണിത്. മൂന്ന് മണിക്കൂറും 38 മിനിട്ടും നീണ്ട ഈ പോരാട്ടം എ.ടി.പി ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരങ്ങളിലൊന്നായിരുന്നു. നദാലിന്റെ 12-ാം ബാഴ്സലോണ ഓപ്പണ്‍ കിരീട നേട്ടമാണിത്. കിരീട നേട്ടത്തോടെ റാങ്കിംഗില്‍ ഡാനിയേല്‍ മെദ്വദേവിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും നദാലിനായി. നൊവാക്ക് ജോക്കോവിച്ചാണ് ഒന്നാം സ്ഥാനത്ത്.
Discussion about this post