ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിദേശ താരങ്ങള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സാധ്യത. ഓസ്ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഇന്ത്യ വിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വ്യാപനം കണക്കിലെടുത്ത് ഓസ്ട്രേലിയ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ഉടന്‍ വിലക്കും എന്ന് റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തി അടക്കും മുമ്പ് രാജ്യത്ത് എത്താനാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍ ശ്രമിക്കുന്നത്.
വാര്‍ണര്‍ പോവുക ആണെങ്കില്‍ ഹൈദരബാദിനും സ്മിത്ത് പോകുന്നത് ഡെല്‍ഹി ക്യാപിറ്റല്‍സിനും വലിയ തിരിച്ചടി തന്നെയാകും. ഇതിനകം തന്നെ സാമ്പ, റിച്ചാര്ഡ്സണ്, ആന്‍ഡ്രൂ ടൈ തുടങ്ങിയ ഓസ്ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യ വിട്ടു കഴിഞ്ഞു. ഓസ്ട്രേലിയന്‍ താരങ്ങള്‍ മാത്രമല്ല മറ്റു വിദേശ താരങ്ങളും ഇന്ത്യ വിടുന്നതിന്റെ ആലോചനയിലാണ്.
Discussion about this post