യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടം ഇന്ന് ആരംഭിക്കും. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ചെല്‍സിയെ നേരിടും. ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ടീമുകളാണ് രണ്ടും. ലാലീഗയിലെ നിരാശ കലര്‍ന്ന പ്രകടനം റയല്‍ ആരാധകര്‍ക്ക് ആശങ്ക നല്‍കുന്നുണ്ട്.
എന്നാലും അവസാന 17 മത്സരങ്ങളായി പരാജയം അറിയാത്ത ടീമാണ് റയല്‍ മാഡ്രിഡ്. ക്വാര്‍ട്ടര്‍ ഫൈനല്‍ ലിവര്‍പൂളിനെ മറികടന്നാണ് സിദാന്റെ ടീം സെമിയിലേക്ക് വരുന്നത്. ഒരു ഇംഗ്ലീഷ് ടീമിനെ കൂടെ മറികടക്കാന്‍ ആകും എന്ന് സിദാന് വിശ്വസിക്കുന്നു.
ചെല്‍സി ലീഗില്‍ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ആണ് വരുന്നത്. ടൂഹല്‍ വന്ന ശേഷം മികച്ച ഫോമിലാണ് ചെല്‍സി കളിക്കുന്നത്. ക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ ആയിരുന്നു ചെല്‍സി മറികടന്നത്. 2014നു ശേഷം ചെല്‍സിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്സെമി ഫൈനലാണിത്. മുന്‍ ചെല്‍സി താരം ഹസാര്‍ഡ് ഇന്ന് ചെല്‍സിക്ക് എതിരെ ആദ്യമായി ഇറങ്ങിയേക്കും. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.
Discussion about this post