ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഡല്‍ഹി ആവേശജയം സ്വന്തമാക്കിയത്. ഇരു ടീമുകളും 159 റണ്‍സ് വീതമാണ് നേടിയത്. സണ്‍റൈസേഴ്സിനായി 66 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കെയിന്‍ വില്ല്യംസണ് പൊരുതിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ജോണി ബെയര്‍സ്റ്റോ 38 റണ്‍സെടുത്തു. അവേഷ് ഖാന് ഡല്‍ഹിക്കായി 3 വിക്കറ്റ് വീഴ്ത്തി.
160 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സണ്‍റൈസേഴ്സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. ഇതോടെ മത്സരം സമനിലയിലായി. അര്‍ധസെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണിന്റെയും ജോണി ബെയര്‍സ്റ്റോയുടെയും പ്രകടന മികവിലാണ് സണ്‍റൈസേഴ്സ് 159 റണ്‍സെടുത്തത്.
ഡേവിഡ് വാര്‍ണറും വില്യംസണും ചേര്‍ന്നാണ് സണ്‍റൈസേഴ്സിന് വേണ്ടി സൂപ്പര്‍ ഓവറില്‍ ഇറങ്ങിയത്. അക്ഷര്‍ പട്ടേലാണ് ഡല്‍ഹിയ്ക്ക് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. ആദ്യ പന്തില്‍ റണ്‍സ് വഴങ്ങാതിരുന്ന താരം രണ്ടാം പന്തില്‍ ഒരു റണ്‍സ് വഴങ്ങി. മൂന്നാം പന്തില്‍ വില്യംസണ് ബൗണ്ടറി നേടി. നാലാം പന്തില്‍ വില്യംസണിന് റണ്‍സ് നേടാനായില്ല. അഞ്ചാം പന്തില്‍ വില്യംസണ് ഒരു റണ്‍സ് നേടി. അവസാന പന്ത് നേരിട്ട വാര്‍ണര്‍ ഒരു റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ സണ്‍റൈസേഴ്സ് സൂപ്പര്‍ ഓവറില്‍ ഏഴ് റണ്‍സിലൊതുങ്ങി,.
Discussion about this post