മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിന് ജയം. 9 വിക്കറ്റിനാണ് പഞ്ചാബ് ചാമ്പ്യന്മാരെ കീഴ്പ്പെടുത്തിയത്. മുംബൈ മുന്നോട്ടുവച്ച 132 റണ്‍സ് വിജയലക്ഷ്യം 17. 4 ഓവറില്‍ മായങ്ക് അഗര്‍വാളിനെ മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടക്കുകയായിരുന്നു. 60 റണ്‍സെടുത്ത ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ ടോപ്പ് സ്കോറര്‍. ക്രിസ് ഗെയില്‍ (43), മായങ്ക് അഗര്‍വാള്‍ (25) എന്നിവരും പഞ്ചാബിനായി തിളങ്ങി.
ഒന്‍പത് വിക്കറ്റ് ജയത്തോടെ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തായിരുന്ന പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്കെത്തി. പഞ്ചാബിനായി ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ അര്‍ദ്ധ സെഞ്ച്വറി നേടി.
നേരത്തെ പഞ്ചാബിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുബൈയുടെ ബാറ്റിങ് നിര തകര്‍ച്ച നേരിടുകയായിരുന്നു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് മുബൈക്ക് നേടാനായത്. മുബൈ നിരയില്‍ നായകന് രോഹിത് ശര്‍മയ്ക്കും സൂര്യകുമാര്‍ യാദവിനും മാത്രമാണ് തിളങ്ങിയത്. രോഹിത് ശര്‍മ 52 പന്തില്‍ 63 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് 27 പന്തില്‍ 33 റണ്‍സ് നേടി. ഓപ്പണറായ ഡികോക്ക് ഉള്‍പ്പടെ മുബൈ നിരയിലെ അഞ്ച് പേര്‍ക്കും ഒറ്റയക്കം കടക്കാനായില്ല. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമിയും രവി ബിഷ്ണോയിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ദീപക്ക് ഹൂഡയ്ക്കും അര്‍ഷദീപ് സിങിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു..
Discussion about this post