ബെംഗളൂരു എഫ് സിയുടെ എ എഫ് സി കപ്പ് പ്ലേ ഓഫ് മത്സരം മാറ്റിവെച്ചു. ഏപ്രില്‍ 28ന് ഗോവയില്‍ വെച്ചായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായതിനാല്‍ ഇപ്പോള്‍ മത്സരം നടത്തേണ്ട എന്ന് എ എഫ് സി തീരുമാനിച്ചു. ഏപ്രില്‍ 28ന് ബെംഗളൂരു ആരെ നേരിടും എന്നും ഇതുവരെ തീരുമാനമായിരുന്നില്ല.
ബംഗ്ലാദേശ് ക്ലബായ ധാക അബാനിയും മാല്‍ഡീവ്സ് ക്ലബായ ഈഗിള്‍സും തമ്മിലുള്ള മത്സരത്തിലെ വിജയികളാണ് ബെംഗളൂരുവിനെ നേരിടേണ്ടത്. എന്നാല്‍ ആ മത്സരം ഇതുവരെ നടന്നിട്ടില്ല. ര
ണ്ടു തവണ കൊവിഡ് കാരണം മാറ്റിവെച്ച ആ മത്സരം ഇനി എന്ന് നടത്തുമെന്ന് തീരുമാനിച്ചിട്ടില്ല. ആ മത്സരം നടന്നാല്‍ മാത്രമെ ബെംഗളൂരുവിന്റെ പ്ലെ ഓഫ് എന്ന് നടക്കുമെന്ന് തീരുമാനമാവുകയുള്ളൂ. കഴിഞ്ഞ യോഗ്യത റൗണ്ടില്‍ നേപ്പാള്‍ ക്ലബായ ട്രിബുവന് ആര്‍മിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിക്കാന്‍ ബെംഗളൂരുവിനായിരുന്നു.
Discussion about this post