സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ താരം ടി നടരാജന് ഐപിഎല്ലില്‍ നിന്ന് പുറത്തായതായി റിപ്പോര്‍ട്ട്. കാല്‍മുട്ടിനേറ്റ പരുക്കാണ് താരത്തിനു തിരിച്ചടി ആയിരിക്കുന്നത്. ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് നടരാജന് സണ്‍റൈസേഴ്സിനായി കളിച്ചത്. അവസാന രണ്ട് മത്സരങ്ങളില്‍ തമിഴ്നാട് പേസര്‍ കളിച്ചിരുന്നില്ല.
ആകെ നാല് മത്സരങ്ങളാണ് സണ്‍റൈസേഴ്സ് ഇതുവരെ കളിച്ചിരിക്കുന്നത്. പഞ്ചാബ് കിംഗ്സിനെതിരെ കളിച്ച അവസാന മത്സരത്തില്‍ മാത്രമാണ് അവര്‍ വിജയിച്ചത്. മത്സരത്തില്‍ 9 വിക്കറ്റിന് വിജയിച്ചതിനു ശേഷം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ നടരാജന്റെ പരുക്കിനെപ്പറ്റി വെളിപ്പെടുത്തിയിരുന്നു.
Discussion about this post