ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന് പിന്നാലെ, ട്വന്റി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി പാക്കിസ്ഥാന് നായകന് ബാബര്‍ അസം.
ഇംഗ്ലണ്ടിന്റെ ഡേവിഡ് മലന് തന്നെയാണ് റാങ്കിംഗില്‍ ഒന്നാമത്. ഡേവിഡ് മലനുമായി48 റേറ്റിംഗ് പോയിന്റ് വിത്യാസമാണ് ബാബറിന് ഉള്ളത്. ഇന്ത്യന്‍ നായകന് വിരാട് കോലി റാങ്കിംഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി.
ന്യൂസിലാന്‍ഡ് താരം ഡെവോണ്‍ കോണ്‍വേയാണ് കോലിക്ക് മുന്പില് നാലാം സ്ഥാനത്ത്. ഏഴാം സ്ഥാനത്തുള്ള കെ.എല്‍ രാഹുലാണ്, കോലിക്ക് പുറമേ ആദ്യ പത്ത് റാങ്കിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്ആരുമില്ല. ടീം റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.
Discussion about this post