സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കാഡിസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചതോടെയാണ് റയല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. റയലിനേക്കാള്‍ ഒരു മത്സരം കുറവ് കളിച്ച അത്ലാന്റിക്കോ മാഡ്രിഡിനും 70 പോയിന്റാണുള്ളത്. ഗോള്‍ ശരാശരി മികവിലാണ് റയല്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
30, 40 മിനിറ്റുകളില്‍ കരീം ബെന്‍സേമയുടെ ഗോളില്‍ റയല്‍ ലീഡ് നേടി. സീസണില്‍ 23 ഗോളാണ് ബെന്‍സേമ നേടിയത്. ആല്‍വാരോ ഓഡ്രിസോളായാണ് (33) റയലിന്റെ മൂന്നാം ഗോള്‍ നേടിയത്.
അതേസമയം മറ്റൊരു മത്സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള സെവിയ്യ ലെവന്റെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. 65 പോയിന്റുമായി രണ്ട് മത്സരങ്ങള്‍ കുറവ് കളിച്ച ബാഴ്സലോണയാണ് നാലാം സ്ഥാനത്ത്.
Discussion about this post