ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഇതോടെ ഡല്‍ഹി സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. മുംബൈ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി മറികടന്നു.
42 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 45 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. സ്റ്റീവ് സ്മിത്ത് 29 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു. ധവാനും സ്മിത്തും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 53 റണ്‍സാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്.
ലളിത് യാദവ് 22 റണ്‍സോടെയും ഷിംറോണ്‍ ഹെറ്റ്മയര്‍ 14 റണ്‍സോടെയും പുറത്താകാതെ നിന്നു. പൃഥ്വി ഷാ (7), ഋഷഭ് പന്ത് (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ മികച്ച തുടക്കം ലഭിച്ച ശേഷം തകരുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മുംബൈക്ക് സ്കോര്‍ ചെയ്യാനായത് 137 റണ്‍സ് മാത്രം.
Discussion about this post