നാനി നായകനാകുന്ന അണ്ടെ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. താന്‍ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഭാഗമാവുകയാണെന്ന് നസ്രിയ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചുവെന്നും നസ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. തന്റെ ആദ്യ തെലുങ്ക് ചിത്രമാണിതെന്നും അതിനാല്‍ തന്നെ അണ്ടെ സുന്ദരാനികി തനിക്ക് വളരെ സ്പെഷ്യല്‍ ആണെന്നും നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വിവേക് ആത്രേയയാണ് സംവിധായകന്. നസ്രിയയും നാനിയും ഒരുമിക്കുമ്പോള്‍ ഡ്രീം കോമ്പോയാണിതെന്നാണ് സംവിധായകന് വിവേക് പറയുന്നത്. നാനിയും വിവേക് ആത്രേയും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡിയാണെന്നാണ് സൂചന. മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മാതാക്കള്‍.
ചിത്രീകരണത്തിനായി ഹൈദരാബാദിലെത്തിയ നസ്രിയക്കൊപ്പം ഫഹദുമുണ്ട്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.
Discussion about this post