മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരിക്കല്‍ കൂടി യൂറോപ്പ ലീഗ് സെമി ഫൈനലില്‍. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഗ്രാനഡയെ തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയിലേക്ക് മുന്നേറിയത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം കൈപിടിയിലൊതുക്കിയത്.
ആദ്യ പാദത്തിലെ 2-0ന്റെ വിജയം കൂടെ എടുത്താല്‍ അഗ്രിഗേറ്റ് സ്കോറില്‍ 4-0- ന്റെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. ആറാം മിനുട്ടില്‍ തന്നെ ഗോള്‍ നേടാന്‍ യുണൈറ്റഡിനായി. ഇടതു വിങ്ങില്‍ നിന്ന് ടെല്ലസ് നല്കിയ ക്രോസ് ഒരു ഹെഡറിലൂടെ പോഗ്ബ കവാനിയിലേക്ക് കൈമാറി. കവാനി ഒരു മനോഹര വോളിയിലൂടെ തന്റെ ഇടം കാലു കൊണ്ട് പന്ത് വലയിലേക്ക് എത്തിച്ചു. ഈ ഗോളിനു ശേഷം യുണൈറ്റഡിന് നിരവധി അവസരങ്ങള്‍ ലഭിച്ചു എങ്കിലും പന്ത് ആരും ലക്ഷ്യത്തില്‍ എത്തിച്ചില്ല. കവാനിയും ഗ്രീന്‍വുഡും ഒക്കെ പല തവണ ഗോളിന് അടുത്ത് എത്തി എങ്കിലും ലീഡ് വര്‍ധിച്ചില്ല. അവസാനം ഒരു സെല്‍ഫ് ഗോളാണ് യുണൈറ്റിഡിന്റെ ലീഡ് ഇരട്ടിയാക്കിയത്
സെമിയില്‍ റോമയെ ആകും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിടുക. അയാക്സിനെ തോല്‍പ്പിച്ച് ആണ് റോമ സെമിയിലേക്ക് എത്തിയത്.
Discussion about this post