ഉസ്ബെക്കിസ്ഥാന് രാജ്യാന്തര ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണം നേടിയ മലയാളി നീന്തല്‍ താരം സജന് പ്രകാശിന് അഭിനന്ദനങ്ങളുമായി കായിക മന്ത്രി ഇ.പി. ജയരാജന്.
കൊവിഡ് കാലത്ത് വിദേശത്ത് പരിശീലനം നടത്തിയിരുന്ന സജനെ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു മന്തി. ഒളിമ്പിക്സില്‍ മെഡലിനായി കഠിന പരിശീലനത്തിലാണ് സജന്. അദ്ദേഹത്തിന് ആ നേട്ടം എത്തിപ്പിടിക്കാന്‍ കഴിയുമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Discussion about this post