ഐ.പി.എല്ലില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വിരാട് കോലിക്ക് ശാസന. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റനാണ് വിരാട് കോലി. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സിനെതിരേ ആറു റണ്‍സിന് ജയിച്ച മത്സരത്തിനിടയിലെ കോലിയുടെ പെരുമാറ്റമാണ് നടപടിക്ക് കാരണമായത്. എന്നാല്‍ പിഴയില്‍ നിന്നും മത്സരവിലക്കില്‍ നിന്നും കോലി രക്ഷപ്പെട്ടു.വ്യക്തിഗത സ്കോര്‍ 33-ല്‍ നില്‍ക്കേ പുറത്തായ ദേഷ്യത്തില്‍ ഡഗ്ഔട്ടിലേക്ക് മടങ്ങുകയായിരുന്ന കോലി ബാറ്റുകൊണ്ട് ബൗണ്ടറി ലൈനില്‍ ഇടിക്കുകയും അവിടെയിരുന്ന ഒരു കസേര ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. താരം കുറ്റം സമ്മതിച്ചതിനാലാണ് പിഴയും മത്സര വിലക്കും ഒഴിവായത്.
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം. ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ പുറത്തായ കോലി നിരാശയോടെ ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അതിരുവിട്ട് പെരുമാറിയത്. ഈ രംഗം കൃത്യമായി ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു.
Discussion about this post