നല്ല ഒരു നടന് മാത്രമല്ല ഗായകന് കൂടിയാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തില്‍ നിരവധി ഗാനങ്ങള്‍ താരം ആലപിച്ചിട്ടുണ്ട്. ഈപ്പോഴിതാ തമിഴിലും ഗാനം ആലപിച്ചിരിക്കുകയാണ് ദുല്‍ഖര്‍.
ഹേ സിനാമിക എന്ന റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ പാടിയത്. തന്റെ ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്. എന്റെ പ്രിയപ്പെട്ട സിനിമയായ ഹേ സിനിമാകയിലൂടെ ആദ്യമായി ഞാന്‍ തമിഴ് പാട്ട് പാടി എന്നാണ് ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നത്. പാട്ട് റെക്കോഡ് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷമായിരുന്നു വീണ്ടും ആരംഭിച്ചത്. കാജല്‍ അഗര്‍വാളും ,അദിതി റാവു ഹൈദരിയുമാണ് നായികമാര്‍. ചെന്നൈ ആയിരുന്നു പ്രധാന ലൊക്കേഷന്‍.
Discussion about this post