നടന് മണിയന് പിള്ള രാജുവിനെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മകന് നിരഞ്ജന്. കൊവിഡ് മുകതനായ അദ്ദേഹം വീട്ടില്‍ സുഖമായി ഇരിക്കുന്നുവെന്നും തെറ്റായ കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും നിരഞ്ജന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
അച്ഛനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ദയവായി നിര്‍ത്തണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുകയാണെന്നും നിരഞ്ജന് കുറിച്ചു.
കൊവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് പതിനെട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന രാജു, അവയെ തരണം ചെയ്തെത്തിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ഇല്ലാക്കഥകളും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് താരത്തിന്റെ മകന് തന്നെ പ്രതികരണവുമായെത്തിയിരിക്കുന്നത്.
Discussion about this post