ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിലീഷ് പോത്തൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘ജോജി’. ഇപ്പോളിതാ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. ശ്യാം പുഷ്കരനാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 7ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
ഇതുവരെയുള്ള ഫഹദിൻ്റെ സിനിമകളിൽ നിന്ന് വ്യത്യസ്ഥമായി ട്രാജഡി തീമായ സിനിമയാണ് ജോജിയെന്നാണ് ദിലീഷ് പോത്തൻ വ്യക്തമാക്കിയിരിക്കുന്നത്. ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, അലിസ്റ്റർ അലക്സ് എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷൈജു ഖാലിദാണ്. ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് കിരൺ ദാസാണ്. ഭാവന സ്റ്റുഡിയോസാണ് സിനിമ നിർമ്മിക്കുന്നത്. ഷേക്സ്പിയറിന്റെ മാക്ബത്ത് എന്ന കൃതിയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
Discussion about this post